CricketLatest NewsNewsSports

രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്

മുംബൈ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ, സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും മോശം തുടക്കം. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന് പുറത്തായപ്പോൾ. ഒഡീഷക്കെതിരെ പൂജാര എട്ട് റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഗോവക്കെതിരെ കരുത്തരായ മുംബൈ 163 റണ്‍സിന് ഓള്‍ഔട്ടായി.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രഹാനെക്ക് രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കായി ഡബിള്‍ സെ‌ഞ്ചുറി നേടിയ സര്‍ഫ്രാസ് ഖാന്‍ 63 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോററായപ്പോൾ 30 റണ്‍സെടുത്ത തനുഷ് കൊട്ടിയാനും 27 റണ്‍സെടുത്ത സച്ചിന്‍ യാദവും 21 റണ്‍സെടുത്ത ഓപ്പണര്‍ അകാര്‍ഷിത് ഗോമലും മാത്രമെ മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.

Read Also:- ഐഎസ്എല്ലില്‍ എടികെ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍

അതേസമയം, ഒഡീഷക്കെതിരെ സൗരാഷ്ട്ര ആദ്യ ദിനം മികച്ച സ്കോര്‍ കുറിച്ചെങ്കിലും പൂജാര(8) നിരാശപ്പെടുത്തി. രണ്ടാം ദിനം കളി ആരംഭിക്കുമ്പോൾ ഒഡീഷക്കെതിരെ സൗരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 399 റൺസ് എന്ന നിലയിലാണ്. സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ചിരാഗ് ജാനിയും അര്‍ധ സെഞ്ചുറികള്‍ നേടി. ഷെല്‍ഡണ്‍ ജാക്സണും(75), അര്‍പിത വാസവദയുമാണ്(51*) സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button