കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തിവരുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്. രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ‘ലവ് ജിഹാദി’നെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് സച്ചിൻ പൈലറ്റ് വിമർശിച്ചു.
Also Read: രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം ; ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
‘രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നത്. നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ലവ് ജിഹാദിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഇതിനു ചരിത്രം സാക്ഷിയാണ്. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല,” സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കുട്ടി ട്രൗസറിട്ട് ഫോണിലൂടെ വിളിച്ചുപറയുന്നതല്ല ദേശീയത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നതിനെയാണ് ദേശീയതയെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.
Post Your Comments