Latest NewsNewsIndia

രാജധാനി എക്‌സ്പ്രസില്‍ തീപിടുത്തം ; ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

എന്‍ജിനില്‍ നിന്നും പുക ഉയരുകയായിരുന്നു

ഹൈദരാബാദ് : രാജധാനി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിനില്‍ തീപിടുത്തം. ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്ന ട്രെയിനാണ് തീപിടുത്തം ഉണ്ടായത്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവാന്ദ്ഗി സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

എന്‍ജിനില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടു. തീ പടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്നും വേര്‍പെടുത്തി. തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button