കണ്ണൂര്‍ : പാലാ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ടെന്നും ചര്‍ച്ച വരുമ്പോള്‍ പാര്‍ട്ടി നിലപാട് മുന്നണിയെ അറിയിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുണ്ട്. സീറ്റ് ചര്‍ച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടു പോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.
ഒരു പ്രാദേശിക പദവിയ്ക്ക് വേണ്ടി യു.ഡി.എഫില്‍ നിന്ന് പുറത്താക്കുന്നത് ശരിയാണോ. കേരളത്തിലെയോ ഇന്ത്യയിലെയോ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ ഒരു കേട്ടു കേള്‍വിയുണ്ടോയെന്നും ജോസ് ചോദിച്ചു. യു.ഡി.എഫിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ്.കെ.മാണി പറഞ്ഞു.
Post Your Comments