ന്യൂഡല്‍ഹി :രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കരുതലും കരുണയുമാണ് ആത്മനിർഭർ ഭാരതിന്‍റെ അടിസ്ഥാനമെന്നും മോദി ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
It would make every Indian proud that the two vaccines that have been given emergency use approval are made in India! This shows the eagerness of our scientific community to fulfil the dream of an Aatmanirbhar Bharat, at the root of which is care and compassion.
— Narendra Modi (@narendramodi) January 3, 2021
ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ.
Post Your Comments