Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

രാഷ്ട്രീയ പ്രേരിതമായ മുടന്തൻ ന്യായങ്ങളുമായി തിരുവനന്തപുരത്തു നിന്നും ചലച്ചിത്രമേള പല സ്ഥലങ്ങളിലേക്ക്: പ്രതിഷേധം ശക്തം

IFFK വേദി മാറ്റുന്നതിൽ ശക്തമായ പ്രതിഷേധവുമായി കൂടുതൽ സിനിമാക്കാർ

കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എംപി അടക്കമുള്ള നിരവധി രാഷ്ട്രീയ – സാംസ്കാരിക – സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. IFFK വേദി മാറ്റുന്നതിൽ ശക്തമായ പ്രതിഷേധവുമായി കൂടുതൽ സിനിമാക്കാർ രംഗത്തെത്തുന്നു.

കൊവിഡ് മൂലമാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നിരിക്കുന്നതെന്നത് സർക്കാരിന്റെ പൊള്ളയായ ന്യായം മാത്രമാണ്. ഇന്ത്യയിൽ തന്നെ ഗോവ, കൊൽക്കത്ത മേളകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സ്ഥിരം വേദിയിൽ നടത്തുമെന്നിരിക്കേ സർക്കാർ തലസ്ഥാന നഗരിയുടെ കാര്യത്തിൽ എടുത്തിരിക്കുന്ന തീരുമാനം ഗൂഢലക്ഷ്യങ്ങൾ ഉൾക്കൊണ്ടുള്ളതാണെന്ന് വ്യക്തം.

Also Read: താ​ഴ്ന്ന ജാ​തി​കാരനെ വി​വാ​ഹം ചെയ്തു, യുവതിയുടെ സ​ഹോ​ദ​ര​ങ്ങ​ള്‍ യു​വാ​വി​നെ കൊലപ്പെടുത്തി

‘ചലച്ചിത്രമേളയുടെ വേദി മാറ്റുന്ന വിഷയത്തിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കണം. ഇതൊരു ടെസ്റ്റ് ഡോസ് ആണ്. നാല് സ്ഥലത്തായി ഇത് നടത്തി പിന്നീട് ഇത് ഇവിടെ നിന്നും ഹൈജാക്ക് ചെയ്ത് കൊണ്ടുപോകാനുള്ള ഒരു പരുപാടി ആണ്. തിരുവനന്തപുരത്ത് നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു മേളയാണ്. ഇന്ത്യയിൽ തന്നെ ഗോവ മേള കഴിഞ്ഞാൽ തിരുവനന്തപുരം ഫെസ്റ്റിവൽ ആണ് ജനകീയമായത്. നാല് വേദികൾ ആക്കുന്നതിനു പകരം തിരുവനന്തപുരത്ത് തന്നെ തിയേറ്ററുകൾ കൂട്ടി ആളുകളെ കൂട്ടാവുന്നതേ ഉണ്ടായിരുന്നുള്ളു. അതൊന്നും ചെയ്യാതെ മുഖ്യമന്ത്രിയുടെ തട്ടകമായ തലശേരിയിലേക്ക് ഇത് കൊണ്ടുപോകാനുള്ള പ്ളാനാണ്. താൽക്കാലികമാണെന്ന് പറഞ്ഞാലും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. മാറി മാറി വന്ന സർക്കാർ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സിനിമാക്കാർക്ക് വലതും ഇടതും ഒന്നും ചെയ്തിട്ടില്ല. തിരുവനന്തപുരത്തിനു ഗുണകരമായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമ്മളൊക്കെ ഒന്നും മിണ്ടാതെ ഉണ്ടവിഴുങ്ങികളെ പോലെ ഇരിക്കും. അതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. എല്ലാവരും പ്രതികരിക്കണം. ഒരു പ്രസ് റിലീസ് പുറത്തിറക്കണം. ഒറ്റക്കെട്ടായി പ്രതികരിക്കണം’.- നിർമാതാവ് ജി സുരേഷ് കുമാർ പറഞ്ഞു.

Also Read: കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി, അഭിമാന നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡിനെ മറയാക്കിയാണ് മേള മറ്റിടങ്ങളിലേക്കും കൂടി സർക്കാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. അവസരം ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. 2016ൽ മുഖ്യമന്ത്രിയുടെ ട്വിറ്റർ പേജിൽ വന്ന പോസ്റ്റ് ഇത് വിളിച്ചുപറയുന്നുണ്ട്.

‘കുറെക്കാലമായി തിരുവനന്തപുരത്ത് മാത്രമായിരുന്നു അവാർഡ്ദാനം. അവിടെ കനകക്കുന്ന് കൊട്ടാരത്തിന്റെ ഇടുങ്ങിയ ഹാളിലോ മറ്റോ നടക്കും. അത് വേണ്ടെന്ന് വെച്ച് അവാർഡ്ദാന ചടങ്ങിനെ ജനങ്ങളിലേക്ക് ഇറക്കികൊണ്ട് വന്നത് ജനങ്ങളും ജനകീയ കലയും തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകരുതെന്ന ചിന്ത കൊണ്ടാണ്’. – 2016ൽ മുഖ്യമന്ത്രിയുടെ ട്വിറ്റർ പേജിൽ വന്ന പോസ്റ്റാണിത്. ചലച്ചിത്രമേള പല വേദികളിലാക്കി, ഒടുവിൽ തിരുവനന്തപുരത്ത് നിന്നും ഹൈജാക്ക് ചെയ്തു കൊണ്ട് പോകാൻ സർക്കാർ നേരത്തേ തന്നെ എല്ലാ ചർച്ചകളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തം.

Also Read: 2 ദിവസത്തേക്ക് ഉപ്പയ്ക്കൊപ്പം താമസിക്കാനെത്തിയ കുട്ടികളെ കൊന്ന് പിതാവ്, ഭാര്യയോടുള്ള പ്രതികാരം; സഫീറിന്റെ ക്രൂരമനസ്

ലോകത്തെ ചലച്ചിത്ര മേളകളുടെ അംഗീകാരം നൽകുന്നത് FIAPF ആണ്. FIAPF അംഗീകാരമുള്ള മേളകളുടെ സ്ഥിരം വേദി മാറ്റണമെങ്കിൽ FIAPF ന്റെ അനുമതി ഉണ്ടാകണം. ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം എന്നത് FIAPF ന്റെ പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ്. അതുകൊണ്ട് കൂടിയാണ് ചലച്ചിത്രമേളയുടെ സ്ഥിര വേദിയായി തിരുവനന്തപുരം മാറിയത്.

‘മധുസാറും നസീർ സാറും സത്യൻ മാഷും ഉള്ളൊരു കാലഘട്ടമായിരുന്നു തിരുവനന്തപുരത്തിന് മലയാള സിനിമ. പക്ഷേം ഇപ്പോൾ ഇവിടെ ആരുമില്ല. മോഹൻലാലും പൃഥ്വിരാജും മാത്രമല്ല, എല്ലാവരും പോയി. സിനിമയുടെ സങ്കേതം തന്നെ എറണാകുളം ആയി മാറിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ സ്റ്റുഡിയോ പോലും അടച്ചിട്ടിരിക്കുകയാണ്. എല്ലാം ഇവിടുന്ന് നമ്മുടെ കൈവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ കൂടി പോയാൽ തിരുവനന്തപുരം അനാഥമാകും. നമ്മുടെ തിരുവനന്തപുരത്തിന് വേണ്ടി ഇനിയെങ്കിലും എല്ലാവരും ഒരുമയോടെ നിൽക്കണം’. – നടനും നിർമാതാവുമായ മണിയൻപിള്ള രാജു പ്രതികരിച്ചു.

Also Read: കാശ്മീരിൽ ഭൂമി സ്വന്തമാക്കിയ ഇതര സംസ്ഥാനക്കാരനെ ഭീകരവാദികൾ കൊന്നു

ചലച്ചിത്രമേള തിരുവന്തപുരത്ത് നിന്ന് ഒളിച്ചു കടത്താനുള്ള ശ്രമമാണ് ചലച്ചിത്ര അക്കാദമിയിലെ ചില ഉന്നതർ നടത്തുന്നത്. സർക്കാർ ഇതിനു വഴങ്ങുന്നതു ദൗർഭാഗ്യകരമാണ്. ഇതൊന്നും വിപ്ളമല്ല സഖാവേ… ഒരു നാടിന്റെ തന്നെ മുഖമാണ് നിങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നത്. കലാരംഗം രാഷ്ട്രീയഗുണ്ടകൾക്കുള്ളതല്ല. തോന്നുമ്പോൾ തോന്നുമ്പോൾ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ളതല്ല ചലച്ചിത്രമേള. IFFK സ്ഥിരം വേദി തിരുവനനന്തപുരത്ത് സ്ഥാപിക്കും എന്നത് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ 496 ആമത് നിർദ്ദേശമാണ്. ഇത്തരത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ പ്രകടന പത്രികയും അതിൽ പറഞ്ഞിരിക്കുന്ന വാദ്ഗാനങ്ങളും ഇടയ്ക്കൊന്ന് ഓർമിക്കുന്നത് നല്ലതായിരിക്കും. തിരുവന്തപുരത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന മികവാർന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൽഡിഎഫ് പ്രതിജ്ഞാബന്ധമാണ്.

Also Read: കാർഷിക സമരം; കർഷകരുമായിട്ടുള്ള ചർച്ച നാളെ

തിരുവനന്തപുരത്തെ ചലച്ചിത്ര മേളയ്ക്ക് ഒരു സംസ്കാരമുണ്ട്, ഒരു പാരമ്പര്യമുണ്ട്. തിരുവനന്തപുരം ചലച്ചിത്ര മേളയുടെ മികച്ചൊരു വേദി മാത്രമല്ല മറിച്ച്‌ പാരമ്പര്യം, സൗകര്യങ്ങള്‍, എല്ലാത്തിനും ഉപരിയായി അറിവുളള സിനിമ പ്രേമികളുടെ ജനക്കൂട്ടം കൂടിയാണ് ഈ നഗരം. പല നാടുകളിൽ നിന്നും തലസ്ഥാനത്തു എത്തിയവർ അകമഴിഞ്ഞ് ഈ നഗരത്തെ സ്നേഹിക്കുന്നുണ്ട്.

ചെറിയ ചുറ്റളവിൽ, നഗരമധ്യത്തിൽ തന്നെ ഇത്രയധികം തീയേറ്ററുകൾ ഉള്ള മറ്റൊരു നഗരം കേരളത്തിൽ ഉണ്ടാകില്ല. അടുത്തടുത്തുള്ള റെയിൽവേ സ്റ്റേഷനും, ബസ്സ് സ്റ്റാൻഡും പിന്നെ ഇന്റർനാഷണൽ എയർപോർട്ടും. തുടങ്ങിയ എല്ലാ സൗകര്യങ്ങളും കൈയ്യെത്തും ദൂരത്ത് ഉണ്ടെന്നുള്ളതാണ് തിരുവനന്തപുരത്തെ ചലച്ചിത്ര മേളയുടെ ഏറ്റവും ഭംഗി. അക്കാദമിയിലെ മുഖ്യധാരാ ഭാരവാഹികൾക്ക് ഈ മേള എറണാകുളത്തേക്കു പറിച്ചു നടണം എന്നൊരു മോഹമുണ്ടെന്ന് സിനിമാക്കാർകിടയിൽ തന്നെ സംസാരമുണ്ടായിരുന്നു. അതിന്റെ തുടക്കം മാത്രമാണോ ഈ നീക്കമെന്ന സംശയം പലരും ഉന്നയിച്ച് കഴിഞ്ഞു. ഇന്ത്യയിൽ സിനിമ ഉണ്ടായ നഗരം ഉപേക്ഷിക്കപ്പെട്ട ചരിത്രം ഇവിടെ മാത്രമായിരിക്കും. നടൻ മണിയൻപിള്ള രാജു അടക്കമുള്ളവരുടെ വാക്കുകളിൽ ആ നിരാശ മുഴച്ച് നിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button