KeralaNattuvarthaLatest NewsNews

2 ദിവസത്തേക്ക് ഉപ്പയ്ക്കൊപ്പം താമസിക്കാനെത്തിയ കുട്ടികളെ കൊന്ന് പിതാവ്, ഭാര്യയോടുള്ള പ്രതികാരം; സഫീറിന്റെ ക്രൂരമനസ്

കുളത്തില്‍നിന്ന് ഇളയ മകന്റെയും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബവഴക്കിനെ തുടർന്ന് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നൈനാംകോണം സ്വദേശിയായ സഫീർ ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. മക്കള്‍ രണ്ടുപേരും ഇവര്‍ക്കൊപ്പമായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സഫീര്‍ രണ്ടുദിവസം മുമ്പാണ് മക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത്. 2 ദിവസം മക്കൾക്കൊപ്പം താമസിക്കണമെന്നായിരുന്നു സഫീർ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയല്ലേ എന്ന വിശ്വാസത്തിലാണ് ഭാര്യ ഇവരെ സഫീറിനൊപ്പം വിട്ടയച്ചത്.

Also Read:കാർഷിക സമരം; കർഷകരുമായിട്ടുള്ള ചർച്ച നാളെ

മൂത്തമകൻ അൽത്താഫിനെ വീടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീര്‍ കുളത്തില്‍ ചാടുകയായിരുന്നു. തെരച്ചിലിനൊടുവിൽ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി.

സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. പൊലീസ് സ്ഥലത്തെത്തി അമ്മയെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button