COVID 19Latest NewsNewsIndia

കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി, അഭിമാന നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദി

വാക്സിൻ കണ്ടുപിടിച്ച ഗവേഷകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിൽ രണ്ട് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ച ഗവേഷകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

Also Read: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച യുവാക്കൾ പിടിയിൽ

‘കഠിനാധ്വാനം നടത്തിയ ഗവേഷകർക്ക് നന്ദി. കൊവിഡ് വാക്സിൻ വഴിത്തിരിവ് ആണ്. ഇത് അഭിമാന നിമിഷമാണ്’. പ്രധാനമന്ത്രി പ്രതികരിച്ചു. നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്സിന് നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ വാക്‌സിനുകൾ ഉപയോഗിക്കാമെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ വി.ജി സൊമാനി അറിയിച്ചു.

കൊവിഷീൽഡിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തി. കൊവിഷീൽഡ് ഡോസിന് 250 രൂപയും കൊവാക്‌സിന് 350 രൂപയുമാണ് നിർദേശിച്ചിരിക്കുന്നത്. രണ്ട് വാക്‌സിനുകളും 2 രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ബുധനാഴ്ച ആദ്യഘട്ട വാക്‌സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button