Latest NewsKeralaNews

’30 വര്‍ഷത്തെ കീഴ്‌വഴക്കം’; ആണവ വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

1988ലാണ് ആണവ വിവരങ്ങള്‍ കൈമാറണമെന്ന കരാറില്‍ ഒപ്പുവയ്ക്കുന്നത്.

ന്യൂഡല്‍ഹി: ആണവ വിവരങ്ങള്‍ പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. ആണവോര്‍ജ പ്ലാന്റുകളടക്കമുള്ളവയുടെ പട്ടിക യാണ് ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. എന്നാൽ 30 വര്‍ഷമായി തുടര്‍ന്ന് വരുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് പട്ടിക കൈമാറ്റം നടന്നത്. ആണവ ആക്രമങ്ങളില്‍ നിന്ന് ഇരുരാജ്യങ്ങളേയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്റെ ഭാഗമാണിത്.വെള്ളിയാഴ്ചയാണ് ആണവോര്‍ജ കേന്ദ്രങ്ങളുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Also: 14 കാരിയ്ക്ക് 45 കാരനുമായി വിവാഹം; ക്രൂര മതപരിവർത്തനത്തിന് ഇരയായി പാക്കിസ്ഥാനി പെൺകുട്ടികൾ

ന്യൂഡല്‍ഹിലേയും ഇസ്ലാമബാദിലേയും നയതന്ത്ര ചാനല്‍ വഴി ഒരേ സമയം പട്ടിക കൈമാറ്റം നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു. കാശ്മീര്‍ പ്രശ്‌നത്തിലും അതിര്‍ത്തികടന്നുള്ള ഭീകരതയേയും തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം മോശം സ്ഥിതിയിലായ അവസ്ഥിലാണ് പട്ടിക കൈമാറ്റം നടന്നത്. 1988ലാണ് ആണവ വിവരങ്ങള്‍ കൈമാറണമെന്ന കരാറില്‍ ഒപ്പുവയ്ക്കുന്നത്. 1991 ജനുവരി 27 ന് കരാര്‍ പ്രാബല്യത്തില്‍ വന്നു. എല്ലാ വര്‍ഷവും ഒന്നാം തീയതി ആണവ വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളെയും നിര്‍ബന്ധിപ്പിക്കുന്നതാണ് കരാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button