ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഒരു വര്‍ഷം ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നത് ആയിരത്തിലേറെ പെണ്‍കുട്ടികളെ. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത 14 കാരി നേഹക്ക് ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അവളെ ഇതിനകം നിര്‍ബന്ധിച്ച് മതംമാറ്റി ഇസ്ലാമാക്കി, ബലമായി വിവാഹം കഴിപ്പിച്ചിരുന്നു. അതും 45 കാരനായ ഒരാളുമായി.
എന്നാൽ നേഹയുടെ വേദന നിറഞ്ഞ, ഇടറിയ ശബ്ദത്തിലുള്ള സന്ദേശം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. അവളുടെ ഭര്‍ത്താവെന്ന കാപാലികന് മാനഭംഗക്കേസില്പെട്ട് ജയിലിലും. മതതീവ്രവാദികളെയും സുരക്ഷാ ഗാര്‍ഡുകളെയും ഭയന്ന് ഒളിച്ചു ജീവിക്കുകയാണ് അവളിന്ന്. പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും തന്നേക്കാള്‍ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുകയാണ്. രക്ഷിതാക്കള്‍ക്ക് നിസ്സഹായരായി വിലപിക്കാനേ കഴിയുന്നുള്ളൂ. വര്‍ഷം ആയിരത്തിലേറെ ബാലികമാരെയാണ് ഇസ്ലാമിലേക്ക് മതംമാറ്റി ഇങ്ങനെ വിവാഹം കഴിപ്പിക്കുന്നത്. കൊറോണക്കാലത്ത് കുട്ടികള്‍ സ്കൂളുകളില്‍ പോകാതെയായതോടെ ഇത്തരം പരിപാടികള്‍ കൂടി.
Read Also: ഭക്തരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നു; ബിജെപി വളരുന്ന വഴികള്‍ പരിശോധിച്ച് സിപിഎം
അതേസമയം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുകയും പ്രായമുള്ളവരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയുമാണ്. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ പൈശാചികമായ പീഡനങ്ങള്‍ക്കാണ് ഇരയാകുന്നത്. ഇതിന് കൂടുതല്‍ ഇരയാകുന്നത് ഹിന്ദുക്കളാണ്. പിന്നെ സിഖുകാരും ക്രിസ്ത്യാനികളും. പരാതി നല്കാന് പോലും ഭയമാണ്. നല്കിയാല് പോലും പോലീസോ മനുഷ്യാവകാശ കമ്മീഷനോ അനങ്ങാറില്ല. മാത്രമല്ല പലപ്പോഴും പരാതിക്കാര്‍ക്കെതിരെ വേറെ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കും. അടുത്തിടെ 13കാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി 36കാരനുമായി വിവാഹം ചെയ്യിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണിയാള്‍. മതതീവ്രവാദ സംഘടനകളും മാഫിയകളുമാണ് ഇവയ്ക്കു പിന്നില്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം.
Post Your Comments