വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ, പാകിസ്ഥാൻ പ്രകോപനങ്ങൾക്കെല്ലാം സൈനിക ശക്തി ഉപയോഗിച്ച് ഉടനടി മറുപടി നൽകുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. പാകിസ്ഥാനെതിരെ ഇന്ത്യ പ്രതികരിക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമാണ് യുഎസ് കോൺഗ്രസിനെ അറിയിച്ചത്.
നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (ODNI) പുറത്തിറക്കിയ യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തലിൽ, ‘അതിര്‍ത്തി തര്‍ക്കമുള്ള മേഖലയില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. സായുധ സേനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ ഏറെയാണ്. ഇതും രണ്ട് ആണവശക്തികള്‍ തമ്മിലുള്ള പ്രശ്‌നം അമേരിക്കയ്‌ക്കും നേരിട്ടുള്ള ഭീഷണിയായി മാറിയേക്കാം. ഇതില്‍ അമേരിക്കയുടെ ഇടപെടലിന്റെ ആവശ്യകതയുണ്ട്.
2020ല്‍ ലഡാക്കിലുണ്ടായ പ്രശ്‌നം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണിത്. നിയന്ത്രണ രേഖയിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്‌നവും ഗുരുതരമായി മാറിയേക്കാം’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ, ഇന്ത്യാവിരുദ്ധ നിലപാടുള്ള തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട് വര്‍ഷങ്ങളായി പാകിസ്ഥാന്‍ പിന്തുടര്‍ന്നു പോരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
‘പാകിസ്ഥാന്റെ ഇത്തരം നിലപാടുകള്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതാണ്. പാകിസ്ഥാന്‍ എല്ലാക്കാലത്തും ഇന്ത്യാവിരുദ്ധ തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്നു. പക്ഷേ, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍, സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സാധ്യതയുണ്ട്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഉയര്‍ത്തുന്നതാണ്.’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments