അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺചേസുകളുടെ മാസ്റ്റർ എന്നാണ് വിരാട് കോഹ്‌ലിയെ വാഴ്ത്തുന്നത്. ഇന്ത്യയ്‌ക്കായി വിജയകരമായ റൺ ചേസുകളിൽ തന്റെ 46 ഏകദിന സെഞ്ചുറികളിൽ 22 ഉം സ്റ്റാർ ബാറ്റർ നേടിയിട്ടുണ്ട്, ഇത് ലോക റെക്കോർഡാണ്. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ക്യാച്ച് കൈവിട്ടതിന് പിന്നാലെ താന്‍ കടന്നുപോയ മാനസിക സംഘര്‍ഷം വെളിപ്പെടുത്തി പാക് മുന്‍ നായകന്‍ അസ്ഹര്‍ അലി രംഗത്ത്.
ലോര്‍ഡ്സിലെ ഫൈനലില്‍ അന്നു താന്‍ കൈവിട്ട ക്യാച്ചിനു ശേഷം കോഹ്‌ലി തകര്‍പ്പന്‍ ഇന്നിംഗ്സുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ തന്റെ അവസ്ഥ എന്താകുമെന്ന് ഓര്ത്ഥ് താൻ ഭയന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഒരു ക്യാച്ച് നഷ്ടത്തിനും പുറത്താവലിനുമിടയില്‍ ഞാന്‍ പലതും യഥാര്‍ഥത്തില്‍ മുന്നില്‍ കണ്ടു. ഒരുപാട് കാര്യങ്ങള്‍ എന്റെ കണ്ണുകള്‍ക്കു മുന്നിലൂടെ മിന്നി മറഞ്ഞുപോയി. നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെന്നു ചോദിച്ച് ലോകം മുഴുവന്‍ എന്നെ നോക്കുന്നതു പോലെ തോന്നിയെന്നും താരം പറയുന്നു.
കോഹ്‌ലി അന്നു തന്റെ ചേസിംഗ് പാടവം പുറത്തെടുത്ത് വലിയൊരു ഇന്നിംഗ്സുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ തന്റെ വീട്
നാട്ടുകാർ തകര്‍ക്കുമായിരുന്നുവെന്നും, ഭാഗ്യവശാല്‍ ഈ കാര്യങ്ങളെല്ലാം മനസ്സില്‍ ചിന്തിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത ബോളില്‍ തന്നെ കോഹ്‌ലി പുറത്തായെന്നും അലി ഓർമിപ്പിക്കുന്നു. ഇന്ത്യയെ വിജയിപ്പിക്കാൻ കോഹ്‌ലി കൂറ്റൻ സ്‌കോർ ചെയ്താൽ രാജ്യമൊട്ടാകെ തനിക്ക് എതിരാകുമെന്നും, താൻ നേരിടേണ്ടി വരുന്ന വിമർശനങ്ങളെ ഓർത്തും താൻ ഭയന്നിരുന്നുവെന്നാണ് താരം പറയുന്നത്.
Post Your Comments