ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ തിക്ഷാന്‍ സുദിന്‍റെ വീട്ടില്‍ സമരക്കാര്‍ ട്രാക്ടറില്‍ പശുവിന്‍റെ ചാണകം കൊണ്ടുവന്ന് തള്ളി. പഞ്ചാബിലെ ഹോഷിയാര്‍പുരിലാണ് സംഭവം.വീടിന് മുന്നില്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടയിലാണ് ചിലര്‍ ചാണകം തള്ളിയത്.
Read Also : ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ പ്രഖ്യാപിച്ചു
തുടര്‍ന്ന് പ്രതിഷേധക്കാരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെടലിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തന്‍റെ വീട്ടില്‍ ചാണകം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ പിന്നീട് കുത്തിയിരുപ്പ് സമരം നടത്തി.
അതേസമയം, പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. “ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേര് ഉണ്ടാക്കുകയും ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യും”,മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments