KeralaLatest NewsNews

സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ കോളേജുകൾ തുറക്കും

കോവിഡ് വ്യാപന ഭീതിയെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തുറക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച്ച മുതൽ പ്രവർത്തിക്കും.പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ചയും പ്രവൃത്തി ദിവസമായിരിക്കും.

Also related: വീണ്ടും സ്വർണ്ണക്കടത്ത് ; ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 90 ഗ്രാം സ്വർണ്ണം പിടികൂടി

സംസ്ഥാനത്തെ സ്കൂളുകൾ ജനുവരി 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പൊതു പരീക്ഷ എഴുതുന്ന പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് തുടർപഠനം ഒരുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് അടച്ച സ്കൂളുകളും കോളേജുകളും ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തുറക്കുന്നത്.

Also related: IFFK തിരുവനന്തപുരത്ത് തന്നെ തുടരും, വിവാദള്‍ക്ക് പിന്നില്‍ ചലച്ചിത്ര മേളയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെന്ന് കടകംപള്ളി

വിദ്യാഭ്യാസ വകുപ്പിൻ്റെ മാർഗ്ഗ നിർദ്ദേശപ്രകാരം സ്കൂളുകളിൽ കോവിഡ് സെല്ലുകളും രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സ്കൂളുകളിൽ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കാൻ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ എത്താൽ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യവും ഉണ്ട്. മാർച്ച് 17 മുതലാണ് കേരളത്തിൽ പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള പൊതു പരീക്ഷ ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button