KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് ; ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 90 ഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Read Also : കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

90 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. വിപണിയിൽ നാലര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തത്. ഈന്തപ്പഴത്തിനുള്ളിലെ വിത്തിന്റെ രൂപത്തിലും ചോക്ലേറ്റിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീർ എന്നിവരിൽ നിന്നും 1 കോടി 32 ലക്ഷം വിലവരുന്ന സ്വർണമാണ് പിടികൂടിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button