കോവിഡ് പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടർന്ന് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഐഎഫ്എഫ്‌കെ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും എന്നാൽ ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
കുറിപ്പിന്റെ പൂർണരൂപം…………………………….
IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും.
https://www.facebook.com/kadakampally/posts/3843437062367862
Post Your Comments