KeralaLatest NewsNews

അരി വിതരണം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

അ​രി​യോ മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളോ എ​വി​ടെ​യും കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നും വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ല​പ്പു​റം: സ്കൂ​ളു​ക​ളി​ലെ അരിവിതരണത്തിൽ കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. അ​രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഭ​ക്ഷ്യ​ധാ​ന്യം സ്കൂ​ളു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലോ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കോ മ​റ്റു ആ​വ​ശ്യ​ക്കാ​ര്‍​ക്കോ ന​ല്‍​ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​രി​യോ മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളോ എ​വി​ടെ​യും കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്നും വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read Also: ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ കളക്ടർക്കെതിരെ കരിങ്കൊടി ഉയർത്തി ഡി‌വൈഎഫ്ഐ

എന്നാൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍​മാ​രി​ല്‍​നി​ന്ന് ഡി.​ഡി.​ഇ കെ.​എ​സ്. കു​സു​മം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഇ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​രി കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഡെപ്യൂ​ട്ടി ക​ല​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യു​ള്ള ക​ത്തും അ​ടു​ത്ത ദി​വ​സം കൈ​മാ​റും. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വും ഇ​തു​സം​ബ​ന്ധി​ച്ചു വ​ന്ന പ​ത്ര​വാ​ര്‍​ത്ത​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍ ബാ​ബു​വി​നും ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന്, അ​രി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ത​ന്നെ വി​ത​ര​ണം ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം ഡി.​ഡി.​ഇ​യോ​ട് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Post Your Comments


Back to top button