Latest NewsIndiaNews

രാജസ്ഥാനിൽ വീണ്ടും പക്ഷിപ്പനി ബാധ ; കർഫ്യൂ ഏർപ്പെടുത്തി

ജയ്പൂർ : രാജസ്ഥാനിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.ജൽവാർ ടൗണിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഈ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ ഏർപ്പെടുത്തി. പക്ഷിപ്പനി ബാധയെ തുടർന്ന് പ്രദേശത്ത് അൻപതോളം കാക്കകൾ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ജോദ്പൂരിലും സമാനമായി പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.

കർഫ്യൂ ഏർപ്പെടുത്തിയ ശേഷം കോഴി കടകൾ അടയ്ക്കണമെന്നും ജില്ലാ കളക്ടർ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർക്ക് നിർദ്ദേശം നൽകി. പൊതുജനാരോഗ്യം കണക്കിലെടുത്താണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയത്. ഒപ്പം ദുരിതബാധിത പ്രദേശം ശുചീകരിക്കണമെന്ന് ജൽവാർ ജില്ലാ കളക്ടർ നഖ്യാ ഗൊഹൈൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button