NattuvarthaLatest NewsKeralaNews

അത്ഭുതം, അമ്പരപ്പ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ച അട്ടിമറികൾ

എല്ലാ മുന്നണികളും പരസ്പരം കൈകോർത്തു

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ച് ഇന്നത്തെ ഫലപ്രഖ്യാപനങ്ങൾ. എല്ലാ മുന്നണികളും പരസ്പരം കൈകോർത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും. സ്വതന്ത്രയുടേയും ഒരു യുഡിഎഫ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയതോടെയാണ് ഭരണം ഇവർ സ്വന്തമാക്കിയത്. എൽഡിഎഫായിരുന്നു ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. എൽഡിഎഫ് ഭരണം നേടുമെന്ന് കരുതിയിടത്ത് നിന്നാണ് ബിജെപി കുതിച്ചുയർന്നത്.

Also Read: യുവതിയുടെ വാടകവീട്ടിൽ നിന്നും വാറ്റു ചാരായവും കഞ്ചാവും പിടിച്ചെടുത്തു

കേരള ജനതയെ അമ്പരപ്പിച്ച മറ്റൊരു പ്രഖ്യാപനമാണ് പത്തനംതിട്ട റാന്നിയിലേത്. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിറുത്തിയ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി വോട്ട് ചെയ്തത്. ഇതോടെ, ബിജെപി – എൽ.ഡി.എഫ് കൂട്ടുകെട്ടിനാണ് റാന്നി സാക്ഷിയാകുന്നത്.

കോഴിക്കോട്, അഴിയൂരിൽ പഞ്ചായത്ത് ഭരണം ജനകീയ മുന്നണിക്ക്. എൽ.ഡി.എഫിനും ജനകീയ മുന്നണിക്കും എട്ട് വീതം വോട്ടുകളാണ് ലഭിച്ചത്. ഇവിടെ എസ്.ഡി.പി.ഐ എൽ.ഡി.എഫിന് വോട്ട് ചെയ്തെങ്കിലും ഭരണം വേണ്ടെന്ന് പറഞ്ഞ് എൽ ഡി എഫ് ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെയാണ് ജനകീയ മുന്നണി ഭരണം പിടിച്ചത്.

Also Read: പെൺകുട്ടിയുടെ വീട്ടിൽ പോയ യുവാവിനെകൊണ്ട് നാട്ടുകാർ തുപ്പൽ നക്കിപ്പിച്ചു, വിഷമത്തിൽ യുവാവ് ജീവനൊടുക്കി

എസ്.ഡി.പി.ഐ ഇടതുമുന്നണിക്ക് മാത്രമല്ല കോൺഗ്രസിനും വോട്ട് ചെയ്തു എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസ് പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കി.ഇവിടെ യു ഡി എഫിലെ ബീജ ജയൻ വിജയിച്ചു.

ആലപ്പുഴ മുട്ടാറിലും അപ്രതീക്ഷിത അട്ടിമറി. ഭരണം പിടിച്ച് എൽ ഡി എഫ്. ജോസഫ് വിഭാഗം എൽ ഡി എഫിനു വോട്ട് ചെയ്തു. ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്തതോടെ എൽ ഡി എഫ് അധികാരത്തിലെത്തി.

Also Read: ബിജെപിയുടെ പിന്തുണയോടെ ഇടത് സ്ഥാനാർത്ഥി വിജയിച്ചു

പൂഞ്ഞാർ തെക്കേക്കരയിലും അപ്രതീക്ഷിത വിധി. ഇവിടെ ജനപക്ഷം എൽ ഡി എഫിനൊപ്പം കൈകോർത്തു. രണ്ട് ജനപക്ഷം അംഗങ്ങൾ എൽ ഡി എഫിനു വോട്ട് ചെയ്തു. ഇതോടെ കോൺഗ്രസിനെ തോൽപ്പിച്ച് ഇടതുപക്ഷം പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button