ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീടിനുള്ളിൽനിന്നും കഞ്ചാവ് കണ്ടെടുത്തു. രണ്ടാം പ്രതി കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ വീട്ടിൽ നിമ്മിയെ (32) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിലും കാറിലും നിന്നുമായി 29 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. കൂടാതെ 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി സാബുവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുകയുണ്ടായത്. ഒന്നാം പ്രതി മാവേലിക്കര പോനകം എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസി (40)ന് വേണ്ടി അന്വേഷണം നടത്തുകയാണ്.
Post Your Comments