ബിഹാർ : പ്രണയത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് കൂട്ടം പരസ്യമായി സ്വന്തം തുപ്പൽ നക്കിച്ച യുവാവ് മണിക്കൂറുകൾക്കം ജീവനൊടുക്കി. പശ്ചിമ ബിഹാറിലെ ചൈൻപൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 22 കാരനായ ശിവ്ശങ്കർ ഗുപ്തയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്.
തന്റെ മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ഗുപ്ത വീട്ടിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുകയുണ്ടായി ഉണ്ടായത്. താനുമായി വഴക്കിട്ടതിനെ തുടർന്ന് പെൺകുട്ടി ഫോണുമായി വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് യുവാവ് പറയുകയുണ്ടായി. എന്നാൽ അതേസമയം വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തടഞ്ഞുവെച്ചതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം ഉയർത്തിയത്. തുടർന്ന് രണ്ട് സമുദായത്തിൽപ്പെട്ട വീട്ടുകാരുടെ പ്രശ്നം പഞ്ചായത്ത് കൂട്ടത്തിന് മുന്നിലെത്തുകയും പിന്നാലെ ശിക്ഷയായി തറയിൽ തുപ്പിക്കുകയും അത് യുവാവിനെ കൊണ്ട് നക്കിക്കുകയുമായിരുന്നു ഉണ്ടായത്. ഇതിനു പിന്നാലെ യുവാവ് ജീവനൊടുക്കുകയാണ് ഉണ്ടായത്.
Post Your Comments