നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഈ സംഭവം ഉത്തർ പ്രദേശിൽ ആയിരുന്നു നടന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ എല്ലാവരും ഉണർന്നേനെയെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. സാംസ്കാരിക നായകരുടെ അടക്കം ഇരട്ടത്താപ്പ് പൊളിച്ചടുക്കുകയാണ് താരം
സന്തോഷ് പണ്ഡിറ്റ് കുറിച്ചത് ഇങ്ങനെ:
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം,
നെയ്യാറ്റി൯കരയില് മൂന്ന് സെന്റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില് ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാ൪ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള് വലിയ ആശങ്കയും തോന്നുന്നു.
Also Read: ജാതിപ്പേര് വെച്ച വാഹനങ്ങളുടെ പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്
ഈ വിഷയത്തില് സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ളവം എഴുതുന്നത് ശ്രദ്ധയില് പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാൻ ഉള്ള മനസ്സു കൂടി (പണമുള്ളവര്) കാണിച്ചാല് നന്നായിരുന്നു. മണ്ണില് ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ളവം എന്നു പറയുന്നത്. 2011 മുതല് കേരളത്തിലെ നിരവധി വനവാസി മേഖലകളിലും, കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തില് ഒരിക്കലെങ്കിലും സന്ദ൪ശനം നടത്താറുള്ള എന്ടെ അനുഭവത്തില് നമ്പ൪ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തില് എത്രയോ കുടുംബങ്ങള് സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള് പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള് സംഭവിച്ചാലേ ചില കാര്യങ്ങള് ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല.
മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം , മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രിയം, സാമ്പത്തിക ശേഷി etc നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്നു വിശ്വസിക്കുന്നു. (ഈ സംഭവം നടന്നത് ഉത്ത൪ പ്രദേശില് എങ്ങാനും ആയിരുന്നെങ്കില് കേരളത്തിലെ സാംസ്കാരിക നായകന്മാ൪ ഉണ൪ന്നേനെ.. ഇതിപ്പോള് എല്ലാവരും ഉറക്കത്തിലാണ്. )
Post Your Comments