Latest NewsIndia

ജാതിപ്പേര് വെച്ച വാഹനങ്ങളുടെ പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ഒരു നടപടി

കണ്‍പൂര്‍‍: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഭരണകാലത്ത് തുടങ്ങിയ വാഹനങ്ങളിലെ ജാതിപ്പേര് സമ്പ്രദായത്തിനെതിരെ നടപടി. ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം ഒരു നടപടി എന്നാണ് കണ്‍പൂരില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ പ്രധാനമായും കാറുകളില്‍ ഉടമയുടെ ജാതി എഴുതി വയ്ക്കുന്നത് പതിവാണ്. ഇത് സമാജ്‌വാദി പാർട്ടി ഭരണകാലത്ത് തുടങ്ങിയ പതിവാണ്. വാഹനങ്ങളിലെ ഇത്തരം ജാതി സ്റ്റിക്കറുകള്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പരാതിയില്‍ നടപടി എടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരം വണ്ടികള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഉത്തര്‍പ്രദേശ് എംവിഡിക്ക് ലഭിച്ച നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.

read also: കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ് : ബിജെപിക്ക് ഉജ്ജ്വല മുന്നേറ്റം

ജാട്ട്, ഗുജ്ജര്‍, തുടങ്ങിയ ഉയർന്ന ജാതിക്കാരുടെ വിവിധ സ്റ്റിക്കറുകള്‍ കാറുകളില്‍ കാണാം. ഇത്തരം സ്റ്റിക്കറുകള്‍ പതിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കാണ്‍പൂരിലെ ട്രാഫിക്ക് പൊലീസിന്‍റെ കണക്ക് അനുസരിച്ച്‌ കാണ്‍പൂരിലെ ഒരോ 20 വാഹനത്തിലും ഒന്ന് എന്ന കണക്കില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിനെതിരെ ശക്തമായ നടപടി എടുക്കും – കണ്‍പൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഡികെ ത്രിപാഠി പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button