Latest NewsKeralaNews

എട്ട് കടകളില്‍ മോഷണം; നഷ്ടപ്പെട്ടത് അരലക്ഷത്തോളം രൂപ

കാസര്‍കോട്: ഉപ്പളയില്‍ എട്ട് കടകളില്‍ മോഷണം നടന്നിരിക്കുന്നു. ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ അരലക്ഷത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നിരിക്കുന്നത്. മില്‍മ ബൂത്ത്, ഹാര്‍ഡ് വെയര്‍ കട, ഇലക്ട്രോണിക് ഷോപ്പ്, ടയര്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. പല കടകളിലും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമാണ് ഉണ്ടായിരുന്നത്. രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി കടയുടമകളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു ഉണ്ടായത്. കവർച്ചയ്ക്ക് മുന്‍പായി ബസാറിലുണ്ടായിരുന്ന ഹൈമാസ് ലൈറ്റുകള്‍ ഓഫാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതി പോലീസ് അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button