
ചെന്നൈ: രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധവുമായി ആരാധകര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തത്ക്കാലം രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല എന്ന് തീരുമാനിച്ചത്. ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും രജനീകാന്ത് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകര്‍ തന്നെ രജനിയുടെ കോലം കത്തിച്ചു.
Read Also : ജനിതക മാറ്റം വന്ന കൊറോണ വൈറസ് : മുന്നറിയിപ്പുമായി ഐസിഎംആര്‍
തിരുച്ചിറപ്പള്ളി,സേലം,മധുര ജില്ലകളില്‍ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിക്കിടെ രോഷാകുലരായ പ്രവര്‍ത്തകര്‍ രജനിയുടെ പേരിലുള്ള ബാനറുകളും നശിപ്പിച്ചു. ചെന്നൈ വള്ളുവര്‍കോട്ടത്ത് പ്രതിഷേധവുമായി എത്തിയ രജനി ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവും എന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിനിടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രജനി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ വലിയ എതിര്‍പ്പാണുള്ളത്. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.
Post Your Comments