
മാറിയ ജീവിതശൈലി കാരണം ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാത്ത അവസ്ഥയാണുള്ളത്. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കംപ്യൂട്ടറില്‍ മണിക്കൂറുകളോളം ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് ഒന്നു എഴുന്നേല്‍ക്കാനോ നടക്കാനോ പോലും ആരും മെനക്കെടാറില്ല. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഒരു കസേരയില്‍ ഇരുന്നാല്‍, അത് അസ്ഥികള്‍ക്ക് തകരാര്‍ വരുത്തുകയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അവസ്ഥകളിലേക്ക് ശരീരത്തെ നയിക്കുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം.
രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ശരീരഘടനയെ തകരാറിലാക്കുമെന്നും ഇത് പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ബംഗളൂരുവിലെ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോക്ടര്‍ പ്രിയങ്ക റോത്തഗി പറയുന്നു.
രണ്ട് മണിക്കൂര്‍ കസേരയില്‍ ഇരിക്കുന്നത് സിഗരറ്റ് പോലെ തന്നെ ദോഷകരമാണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ റോത്തഗി പറഞ്ഞു. ഇത് മുഴുവന്‍ ശരീരത്തിന്റെയും സിരകളില്‍ കാഠിന്യം കൊണ്ടുവരുന്നു, അസ്ഥി ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഴുത്തിലും പുറകിലും വേദന അനുഭവപ്പെടുന്നു. കംപ്യൂട്ടറില്‍ ഒരേ ഭാവത്തില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുന്നവരില്‍ പേശികളോട് ചേര്‍ന്നിരിക്കുന്ന ഞരമ്പുകള്‍ ദൃഢമാകുമെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments