KeralaLatest NewsNews

എൽ.ഡി.എഫിനെ നിഷ്പ്രഭമാക്കി; വിളപ്പിൽ ശാല പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും

ഈ ഒരു സംഖ്യം കൂടിയേ വരാനുണ്ടായിരുന്നുള്ളു

വിളപ്പിൽ ശാല പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും. സ്വതന്ത്രയുടേയും ഒരു യുഡിഎഫ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയതോടെയാണ് ഭരണം ഇവർ സ്വന്തമാക്കിയത്. എൽഡിഎഫായിരുന്നു ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. എൽഡിഎഫ് ഭരണം നേടുമെന്ന് കരുതിയിടത്ത് നിന്നാണ് ബിജെപി കുതിച്ചുയർന്നത്. സ്വതന്ത്രയായ ലില്ലി മോഹൻ പഞ്ചായത്ത് പ്രസിഡന്റാകും.

തിരുവനന്തപുരത്തെ കരവാരം പഞ്ചായത്തും ഇനി ബിജെപിക്ക് ഭരിക്കാം. എസ്.ഡി.പി.ഐയുടെ പിന്തുണയോട് കൂടിയാണ് ബിജെപി ഇവിടെ ജയിച്ചത്. എസ്.ഡി.പി.ഐ ഇടതുമുന്നണിക്കും ബിജെപിക്കും മാത്രമല്ല കോൺഗ്രസിനും വോട്ട് ചെയ്തു എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസ് പഞ്ചായത്ത് ഭരണം കൈപ്പിടിയിലാക്കി. ഇവിടെ യു ഡി എഫിലെ ബീജ ജയൻ വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button