ജക്കാര്‍ത്ത: തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ മുസ്ലിം സംഘടനയെ നിരോധിച്ചു. ജക്കാര്‍ത്തയിലാണ് സംഘടനയ്‌ക്കെതിരെ നടപടിയുണ്ടായത്. ഇന്തോനേഷ്യയിലെ പ്രധാന മതസംഘടനയായ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫണ്ടിനെയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ചത്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.
ഇന്തോനേഷ്യയിലെ വിവാദ മുസ്ലിം നേതാവ് റിസീഖ് ശിഹാബാണ് സംഘടനയെ നയിക്കുന്നത്. നവംബറിലാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂറ്റര്‍ റാലികള്‍ നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഘടനയെ നിരോധിച്ചെന്നും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments