Latest NewsKeralaNews

ഭരണം നേടാൻ ബിജെപി എസ് ഡിപി ഐയുടെ പിന്തുണ തേടിയെന്ന് വ്യാജവാര്‍ത്ത;പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ്

തിരുവനന്തപുരം : എസ് സ് ഡിപിഐ പിന്തുണയോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചെന്ന് ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്ത. പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് അധ്യക്ഷരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്ന ഉടനെയാണ് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ കരവാരം പഞ്ചായത്തില്‍ എസ് ഡിപിഐ പിന്തുണയോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചതെന്ന് വ്യാജ വാര്‍ത്ത നല്‍കിയത്.

അതിവിചിത്രമായ തിരഞ്ഞെടുപ്പ് സഖ്യം എന്നു വിശേഷിപ്പിച്ചാണ് ഏഷ്യാനെറ്റ് ഈ വ്യാജവാർത്ത നൽകിയത്. തുടര്‍ന്ന് നിരവധി പേര്‍ ബിജെപി ഓഫീസുമായും ,പ്രവർത്തകരുമായും ബന്ധപ്പെട്ട് സത്യാവസ്ത ആരാഞ്ഞു. ഇതോടെയാണ് വ്യാജവാര്‍ത്തയാണ് ഇതെന്ന് വ്യക്തമായത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ഖേദപ്രകടനം നടത്തുകയുമായിരുന്നു.

എൽ ഡി എഫിനാണ് കരവാരം പഞ്ചായത്തിൽ എസ് ഡി പി ഐ വോട്ട് നൽകിയത് . അടുത്തിടെ പത്തനംതിട്ടയിലടക്കം ഭരണം ലഭിക്കാൻ എൽ ഡി എഫ് , എസ് ഡി പി ഐയുടെ പിന്തുണ തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button