മലപ്പുറം: ഏലംകുളം മനയിൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ഇഎംഎസിൻ്റെ പാരമ്പര്യം പേറുന്ന ഏലംകുളത്ത് 40 വര്‍ഷം തുർച്ചയായുള്ള എല്‍ഡിഎഫ് ഭരണത്തിന് അവസാനം. ആകെയുള്ള 16 വാർഡുകളിൽ എൽഡി
എഫും യുഡിഎഫും 8 വോട്ടുകൾ നേടി സമനില പാലിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു.
Also related: മഞ്ചേശ്വരം ബ്ലോക്കിൽ ബിജെപിയും ലീഗും സമാസമം, എസ്ഡിപിഐ പിന്തുണയിൽ ലീഗ് ഭരണം
യുഡിഎഫിലെ സി സുകുമാരന്‍ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ അനിത പള്ളത്തായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും നറുക്കെടുപ്പ് നടന്നപ്പോൾ യുഡിഎഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
Also related: പുതുവത്സര ആഘോഷങ്ങള്‍ ; നിയന്ത്രണങ്ങള്‍ വേണമെന്ന് കേന്ദ്രം
തിരഞ്ഞെടുപ്പില്‍ സിപിഎം 5, സിപിഐ 1, എല്‍ഡിഎഫ് സ്വതന്ത്രന്‍-2, കോണ്‍ഗ്രസ്-3, ലീഗ് 2, സ്വതന്ത്രര്‍ 3 എന്ന നിലയിലായിരുന്നു ഏലംകുളത്തെ കക്ഷി നില.
Post Your Comments