നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ പോസ്റ്റിന് താഴെയും വന്‍രോഷം ഉയരുകയാണ്.
Read Also : ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിൽ രോഗവ്യാപനത്തില്‍ കേരളം മുന്നിൽ
അച്ഛനുവേണ്ടി കുഴിയെടുക്കുന്ന മകനോട് ‘ഏടാ നിര്‍ത്തെടാ’ എന്നും ‘അതിനു ഞാന്‍ എന്ത് വേണം’ എന്നുമെല്ലാം മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/keralapolice/posts/3498197486942382
‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്നാണ് സൈബര്‍ സ്‌പേസുകളില്‍ ഉയരുന്ന പ്രധാന ചോദ്യം. തീക്കൊളുത്തുന്ന ദമ്പതിമാരുടെ വീഡിയോയും കേരള പൊലീസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി വരുന്നു. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജില്‍ ഈ ചോദ്യങ്ങള്‍ക്ക് പൊലീസില്‍ നിന്നും ഒരു ഉത്തരമില്ല എന്നതും ശ്രദ്ധേയമാണ്.
നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടെയും മക്കളുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments