ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തില്‍ മുന്‍നിരയിലാണെന്ന് സൂചിപ്പിക്കുന്നത് . 100 കോവിഡ് പരിശോധനയില്‍ പത്ത് രോഗികള്‍ എന്ന നിലയിലാണിപ്പോള്‍ കേരളം.
ഡിസംബര്‍ 13 മുതല്‍ 26 വരെയുള്ള കണക്കെടുപ്പില്‍ രാജ്യത്ത് ഇത്രയും ഉയര്‍ന്ന നിരക്കില്‍ കോവിഡ് വ്യാപനം കേരളത്തില്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു . ദേശീയതലത്തില്‍ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു . ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തില്‍നിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത് . തൊട്ടുപിന്നില്‍ ഗോവയാണ് നില്‍ക്കുന്നത് . 6.04 ശതമാനം.
അസം-0.45, ബിഹാര്‍-0.47, ആന്ധ്രാപ്രദേശ്-0.69, യു.പി.-0.85, ജാര്‍ഖണ്ഡ്-1.02, ഒഡിഷ-1.05, ജമ്മുകശ്മീര്‍-1.1, കര്‍ണാടക-1.11, തെലങ്കാന-1.19, ഡല്‍ഹി-1.39, തമിഴ്‌നാട്-1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍ .
Post Your Comments