KeralaLatest NewsIndia

വസന്തയ്ക്കായി പോരാടിയവർ തലകുനിക്കേണ്ട അവസ്ഥ: വസന്തയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ കളക്‌ടറുടെ നിര്‍ദ്ദേശം

നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച്‌ മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല.

നെയ്യാറ്റിന്‍കര : കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ ദാരുണ സംഭവത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തിയ രാജന്റെയും അമ്ബിളിയുടെയും മരണത്തില്‍ പരാതിക്കാരിയുടെ പട്ടയത്തില്‍ സംശയമുയരുന്നു. തര്‍ക്ക സ്ഥലം തന്റേതാണെന്ന് കാട്ടി പരാതി നല്‍കിയ വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. രണ്ട് മാസം മുന്‍പേ ഇത് സംബന്ധിച്ച രേഖകള്‍ വിവരാവകാശ പ്രകാരം ആത്മഹത്യ ചെയ്ത രാജന്‍ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ കോടതിയില്‍ ഇത് ഹാജരാക്കിയിരുന്നില്ല. കൃത്യസമയത്ത് ഹാജരാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ രണ്ട് കുരുന്നുകള്‍ അനാഥരാവില്ലായിരുന്നു.സാധാരണ ഗതിയില്‍ സര്‍ക്കാര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് സെന്റുവരെ ഭൂമിയാണ് നല്‍കാറുള്ളത്. 12 സെന്റ് ഭൂമി ലഭിച്ചുവെന്ന് പറയുന്നതില്‍ അസ്വാഭാവികത ഏറെയുണ്ട്. അതേസമയം പട്ടയം സ്വന്തമാക്കിയിട്ടുള്ളവരില്‍ നിന്നും വസന്ത വിലയ്ക്ക് വാങ്ങിയതാവാമെന്ന സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.

അയല്‍ക്കാരെ വിരട്ടിയും കേസില്‍ പെടുത്തിയും ഉപദ്രവിക്കുന്നത് ഇവരുടെ പതിവായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താന്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ആഡംബര വീട് പണിത് വിലസിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വസന്തയെ പൊലീസ് സ്റ്റേഷനിലെത്തിയാല്‍ കസേരയിട്ട് സ്വീകരിക്കും.

പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പൊലീസ് ഇവരുടെ വീട്ടില്‍ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയില്‍ പൊലീസ് എത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ പറയുന്നു. കോളനിയില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് നാല് സെന്റ് വീതമാണ് നല്‍കുന്നത്. വസന്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് സെന്റില്‍ താമസമാക്കി. അയല്‍വാസിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതും വിരട്ടുന്നതും പതിവായിരുന്നു.

read also: രാജനെ കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയ വസന്തയും ആ ഭൂമിയുടെ ഉടമയല്ല: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ഒടുവില്‍, അയല്‍ക്കാരന്‍ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു.ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കി ആഡംബര വീടും ചുറ്റുമതിലും ഉള്‍പ്പെടെ പണിതു. തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച്‌ മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല.

കോളനിയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പൊലീസില്‍ പരാതി നല്‍കി രാജനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് കോടതിയില്‍ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button