കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം ആലയില്‍ തുടർച്ചയായി രണ്ടാം ദിവസവും ആക്രമണം ഉണ്ടായിരിക്കുന്നു. സ്കൂട്ടറുകള്‍ തീവച്ചു നശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ആലയിലെ ബി.ജെ.പി. പ്രവര്‍ത്തകനായ മഹേഷിന്റെ സ്കൂട്ടറുകളാണ് നശിപ്പിച്ചിരിക്കുന്നത്. വീട്ടുമുറ്റത്തുണ്ടായിരുന്ന സ്കൂട്ടറുകള്‍ ദൂരേയ്ക്കു ഉന്തി കൊണ്ടുപോയ ശേഷമാണ് തീയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടേയും സഹോദരിയുടേയും നേരെ ആക്രമണം ഉണ്ടായിരുന്നു. സ്കൂട്ടറുകള്‍ക്ക് തീയിട്ടത് ആരാണെന്ന് ഇനിയും വ്യക്തമല്ല.കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments