Latest NewsKeralaNews

റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി

പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം

കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല.. റിസോര്‍ട്ടിലെ തീ ഫയര്‍ഫോഴ്സെത്തിനിയന്ത്രണ വിധേയമാക്കി.

read also: ബിഷപ് ഹൗസിൽ എത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനേ സന്ദർശിച്ച് കെ സുരേന്ദ്രൻ

പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടിൽ 12 വര്‍ഷത്തിലധികമായി കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നുവെന്നാണ് സൂചന. തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button