തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എംടി രമേശ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് പ്രതികരണം. പോസ്റ്റ് കാണാം:
‘ഇനിയും നിങ്ങൾ പറയില്ലെ സഖാക്കളെ നമ്പർ വൺ കേരളം. ഇനിയും നിങ്ങൾ പറയുമോ പിണറായി ഭരണം സുന്ദരഭരണമെന്ന്..? കുടിയൊഴിപ്പിയ്ക്കാൻ പിണറായിയുടെ പൊലീസ് എത്തിയപ്പോൾ പ്രതിരോധിയ്ക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ മരണത്തിൽ അഭയം പ്രാപിച്ച ദമ്പതിമാരുടെ ജീവന് പിണറായി മറുപടി പറയണം. കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനി ആ വെന്തു നീറിയ ശവശരീരങ്ങൾ കൊണ്ടുപോയ് തിന്നട്ടെ.’
‘മാതാപിതാക്കൾ നഷ്ടപ്പെട്ട ആ രണ്ട് മക്കൾ ആരുടെ ഹൃദയത്തെയാണ് വേദനിപ്പിക്കാത്തത്. എൻ്റെ അച്ഛനെ നിങ്ങൾ കൊന്നുവെന്ന് അവൻ വിരൽ ചൂണ്ടുന്നത് പൊലീസിന് നേരെയല്ല മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ്, കേരളത്തിൻ്റെ മനസ്സാക്ഷിക്ക് നേരെ ഉയർന്ന ആ വിരലുകൾ നാം അവഗണിക്കരുത്, കൂടെ നിൽക്കണം.’
അതേസമയം പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
Post Your Comments