തിരുവനന്തപുരം: തർക്ക ഭൂമി എന്ന് ആരോപിച്ചു കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂമി വസന്തയുടേത് ആണെന്ന് അഭിഭാഷകരായ കെ. ജി. വിജയകുമാറും കെ.വി. ശിവപ്രസാദും. 1972ലെ ലക്ഷംവീട് പദ്ധതി പ്രകാരം പട്ടയം നല്‍കിയതല്ലെന്നും വസന്തയുടേ ഭൂമി ആണെന്ന് തെളിയിക്കുന്ന വിലയാധാരത്തിെന്റയും നികുതി രസീതിെന്റയും പകര്‍പ്പുകളും വാര്‍ത്തസമ്മേളനത്തില്‍ അവർ പ്രദര്‍ശിപ്പിച്ചു.
1989 ല്‍ എല്‍.എ8/89 എന്ന നമ്ബറില്‍ സുകുമാരന്നായര്ക്കാണ് ആദ്യം പട്ടയം ലഭിച്ചത്. അദ്ദേഹം ഈ ഭൂമി 2001 ല്‍ സുഗന്ധിക്ക് വിലയാധാരം നല്കി. 2006 ലാണ് വസന്ത വാങ്ങുന്നത്. വസന്ത വില കൊടുത്തുവാങ്ങി. മതിലുകെട്ടി അനുഭവിക്കുന്ന വസ്തുവില്‍ അക്രമം ഉണ്ടായപ്പോഴാണ് കോടതിയെ സമീപിച്ചത്. കോടതി പുറപ്പെടുവിച്ച വിധികളും ഉത്തരവുകളും നടപ്പാക്കുന്നതിനാണ് െപാലീസ് എത്തിയത്.സത്യാവസ്ഥ മനസ്സിലാക്കാതെ പ്രതികളുടെ വസ്തുവാണെന്നും തര്ക്കവസ്തുവാണെന്നും പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരുടെയും ചില അഭിഭാഷകരുടെയും അപക്വ പെരുമാറ്റത്തില്‍ ദുഃഖമുണ്ട്. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാര്‍ നിയമാനുസരണമാണെന്നും അഭിഭാഷകന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ പട്ടയം ഇപ്പോഴും സുകുമാരന്‍ നായര്‍, വിമല തുടങ്ങിയവരുടെ പേരിലാണെന്ന വിവരാവകാശ രേഖകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇവര്‍ നിഷേധിച്ചില്ല.
Post Your Comments