ഇൻഡോർ : രാമക്ഷേത്രനിർമ്മാണ സംഭാവനയ്ക്കായി ഹൈന്ദവ സംഘടന നടത്തിയ റാലിയ്ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. മധ്യപ്രദേശിലെ ഇൻഡോർ ഗൗതംപുര പ്രദേശത്താണ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സംഭവം നടന്നത്.
മസ്ജിദിന് മുന്നിലൂടെ റാലി കടന്നു പോകവേ ഹനുമാൻ ചാലിസ ചൊല്ലിയതാണ് ഇവരെ പ്രകോപിപ്പിച്ചത് . തുടർന്ന് റാലിയിൽ പങ്കെടുത്തവരെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വിവരം അറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തി. റാലിയ്ക്ക് നേരേ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാമക്ഷേത്രനിർമ്മാണ സംഭാവനയ്ക്കായി വിശ്വാസികൾ നടത്തിയ റാലിക്ക് നേരെ ആക്രമണം നടക്കുന്നത് . നേരത്തേ ഉജ്ജൈനിലെ ബെഗുംബാഗിന് സമീപം വച്ച് രാംനിധി സംഗ്രഹാൻ റാലിയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു.
Post Your Comments