കോഴിക്കോട്: കേസരി വാരികയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം രാഷ്ട്രീയ സ്വയംസേവകസംഘം സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദർൻ നമ്പൂതിരി, പ്രശസ്ത സോപാന സംഗീതകാരൻ ഞരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെ ആദരിച്ചു.
ഉദ്ഘാടന ചടങ്ങിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ, രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി, മാതൃഭൂമി മുൻ എഡിറ്റർ എം.കേശവമേനോൻ, ഒ രാജഗോപാൽ എം.എൽ.എ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
കോഴിക്കോട് നഗരഹൃദയത്തിൽ ചാലപ്പുറത്ത് 62 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഏഴു നില കേസരി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ കെട്ടിട സമുച്ചയത്തിൽ കേസരി കാര്യാലയം, മീഡിയ സ്‌കൂള്‍, റിസര്‍ച്ച് ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കേവ്, മിനി തിയേറ്റര്‍, കണ്‍വെന്‍ഷന്‍ ഹാളുകള്‍, പബ്ലിക്കേഷന്‍ വിഭാഗം, ബുക്ക് സ്റ്റാള്‍ ജന്മഭൂമി ഓഫീസ്, ഭാരതീയ വിചാരകേന്ദ്രം, തപസ്യ തുടങ്ങിയ സാസ്‌കാരിക സംഘടനകളുടെ ഓഫീസുകളും, ഷോപ്പിങ് സെന്ററും പ്രവര്‍ത്തിക്കും.
Post Your Comments