ന്യൂ ഡൽഹി: ആർഎസ്‌എസ് ചീഫ് മോഹൻ ഭാഗവത് ഉൾപ്പെടെ ആറു മുൻനിര നേതാക്കൾ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ അരങ്ങേറ്റം കുറിച്ചു. തങ്ങളുടേതല്ലാത്ത ചില വ്യാജ അക്കൗണ്ടുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് അക്കൗണ്ടുകൾ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വാർത്ത ഏജൻസികൾ പറയുന്നത്.
ആർഎസ്‌എസ് സംഘിന്റെ ജനറൽ സെക്രട്ടറി സുരേഷ് “ഭയ്യജി” ജോഷിയും, ജോയിന്റ് ജനറൽ സെക്രട്ടറി സുരേഷ് സോണിയും ഉൾപ്പെടെ ആറ് പേരാണ് മോഹൻ ഭാഗവതിനെ കൂടാതെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ചേർന്നത്.
ഔദ്യോഗിക മോഹൻ ഭാഗവതിന്റെ അക്കൗണ്ട് ഡോ. മോഹൻ ഭാഗവത് എന്നാണ്. എന്നാൽ അദ്ദേഹം ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. ആർ എസ് എസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് 1.3 ദശലക്ഷത്തിലധികം ജനങ്ങൾ നിലവിൽ പിന്തുടരുന്നുണ്ട്.
Post Your Comments