India

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് മുൻ രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുക്കുമെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മുൻ രാഷ്ട്രപതി രംഗത്തെത്തിയത്. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ എനിക്ക് നിരവധി കത്തുകളും ഫോണ്‍ കോളുകളും ലഭിച്ചു. എന്നാല്‍ അവയോടൊന്നും പ്രതികരിച്ചിട്ടില്ല. എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, രമേശ് ചെന്നിത്തല, സി.കെ ജാഫര്‍ ഷെരീഫ് എന്നിവര്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു. അതേസമയം മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുംആര്‍.എസ്.എസ് ക്ഷണം സ്വീകരിക്കരുതായിരുന്നെന്ന് പ്രതികരിച്ചിരുന്നു.

Also read : പുഷ് അപ്പ് എടുത്ത് നെഞ്ചളവ് നേടൂ; ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളിയുമായി ബിപ്ലവ് കുമാര്‍ ദേവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button