Latest NewsNewsIndia

കോവിഡ് വകഭേദം19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കും; പുതിയ വക ഭേദത്തേക്കാളും മാരകമെന്ന് റിപ്പോര്‍ട്ട്

തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തില്‍ വ്യക്തമായത്.

ന്യൂഡല്‍ഹി: രാജ്യത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്യൂണ്‍ എസ്‌കേപ്) മറികടക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇത് യുകെയില്‍ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ആന്ധ്രപ്രദേശില്‍ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എന്‍ 440’ വകഭേദം ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നതാണ്.

ഇന്ത്യയിലെ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂണ്‍ എസ്‌കേപ്) ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. യുകെയില്‍ 1820 % കോവിഡ് ബാധിതരില്‍ കണ്ടെത്തിയ ‘എന്‍501വൈ’ വകഭേദമാണ് അടുത്തിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍, ഇതു പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ കെല്‍പുള്ളതാണോയെന്നു വ്യക്തമായിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ കണ്ടെത്തിയ 19 ഇനം വക ഭേദങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നവയാണെന്നതാണ് ഞെട്ടിക്കുന്നത്. എന്നാൽ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തില്‍ വ്യക്തമായത്.

ഇമ്യൂണ്‍ എസ്‌കേപ് എന്നതിനാല്‍ത്തന്നെ യുകെയിലെ വകഭേദത്തെക്കാള്‍ ശ്രദ്ധവേണ്ടതാണ് ആന്ധ്രയില്‍ കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമികസ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്‌കറിയ പറഞ്ഞു. ഐജിഐബിയുടെ പഠനത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേര്‍തിരിച്ചത്. മറ്റുചില സംസ്ഥാനങ്ങളിലും ഈ ഗണം ദൃശ്യമായെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്ബോള്‍ തോത് കുറവാണ്. കേരളത്തില്‍ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ2എയില്‍ കണ്ട 2 ജനിതകമാറ്റങ്ങള്‍ ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതല്ല; വലിയ വ്യാപനശേഷിയുള്ളതെന്നാണു കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളില്‍നിന്നായി പ്രതിമാസം 1400 വൈറസ് സാംപിള്‍ വീതം ശ്രേണീകരിക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം തുടങ്ങുമെന്ന് ഡോ. വിനോദ് പറഞ്ഞു.

Read Also: ആദ്യം കൈമലർത്തിയ സർക്കാരിന് ഇനി രക്ഷയില്ല; എൻ.ഐ.എ. സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ

വാക്‌സീനുകളെ മറികടക്കാന്‍ എന്‍440കെയ്ക്ക് സാധിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. യുപിയിലെ നോയിഡയില്‍ രണ്ടാമതും കോവിഡ് ബാധയുണ്ടായ ഒരു കേസ് എന്‍440കെ വകഭേദമാണ്. എന്‍440കെയെക്കുറിച്ചും ഇപ്പോള്‍ അമിതമായ ആശങ്ക വേണ്ട. വൈറസ് വകഭേദത്തിന്റെ ഇമ്യൂണ്‍ എസ്‌കേപ് ശേഷി എത്രത്തോളം ശക്തമെന്നതു പ്രധാനമാണെന്ന് ഡോ.വിനോദ് പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള 19 വക ഭേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയപ്പോള്‍ 133 രാജ്യങ്ങളിലായി ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ള 126 വകഭേദങ്ങള്‍ കണ്ടെത്തി. ലോകത്ത് ഇതുവരെ 2.4 ലക്ഷം കൊറോണ വൈറസ് ശ്രേണീകരണം നടന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button