ന്യൂഡൽഹി : ഒമിക്രോണിനെ തടയാന്‍ രാജ്യം ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ.വാക്സിനേഷന് തന്നെയാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വരുന്നതിന് മുൻപ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയത് ജനങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വെല്ലുവിളികളെ നേരിടാൻ മോദിക്ക് കഴിഞ്ഞെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാൽ, ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്. നിലവിലെ വാക്‌സിനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്.
Post Your Comments