Latest NewsSaudi ArabiaNewsInternationalGulf

കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: ഏഴു രാജ്യങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയത്.

Read Also: അട്ടപ്പാടിയിൽ നടക്കുന്നത് ഭീകരമായ കൊള്ള: സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി കേന്ദ്രത്തെ സമീപക്കും: കെ സുരേന്ദ്രൻ

നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

Read Also: കേവലം ഭക്ഷണമല്ല ഹലാലിന്റെ പിന്നിലുള്ളത്, ഹലാൽ സർട്ടിഫിക്കറ്റുകൾക്ക് ലഭിക്കുന്ന പണം എവിടേക്ക് പോകുന്നു: സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button