കുവൈത്ത് സിറ്റി: ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് താത്ക്കാലിക വിലക്കേർത്താൻ തീരുമാനിച്ചതായി കുവൈത്ത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി, സാംബിയ, മലാവി എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള യാത്രാവിമാന സർവീസുകൾക്കാണ് താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഈ വിലക്ക് ചരക്ക് വിമാനങ്ങളുടെ സർവീസുകൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന കുവൈത്ത് പൗരമാർക്ക് പിസിആർ പരിശോധന, ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ എന്നീ നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്ക്, കുവൈത്തിലേക്ക് യാത്രാവിലക്കുകൾ ഇല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം പ്രവേശനം അനുവദിക്കും.
Post Your Comments