ന്യൂഡല്‍ഹി: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരന്‍ പിടിയിൽ. കുട്ടിയുടെ അമ്മയുമായി അടുക്കുന്നതിന് മകന്‍ തടസമാകുമെന്ന് കരുതിയാണ് കൊലപാതകമെന്ന് പൊലീസ് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ വിവാഹിതയാണ്. കുട്ടി ഉളളതിനാല്‍ പ്രതിയെ വിവാഹം കഴിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല.
ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. നവംബര്‍ 28 മുതല്‍ കുട്ടിയെ കാണാനില്ല എന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നൽകുകയുണ്ടായി. കടയില്‍ പോയ കുട്ടി തിരികെ വന്നില്ല എന്നതാണ് പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരും പിരിഞ്ഞാണ് താമസം. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നത്. അന്വേഷണത്തില്‍ ഡിസംബര്‍ 24ന് കുളത്തില്‍ കുട്ടി മരിച്ച് കിടക്കുന്നതായി കണ്ടെത്തി.
അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കുറിച്ച് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുകയുണ്ടായത്. ആദ്യം കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല.
കുട്ടിയെ പരിചയമുണ്ടായിരുന്ന യുവാവ്, പത്തു വയസുകാരനെയും കൂട്ടി കാട്ടിലേക്ക് പോയി. പ്രത്യേക തരം പഴം പറിച്ചു തരാമെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടുപോയത്. അവിടെ വച്ച് കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒന്നും അറിയാത്ത പോലെ തിരിച്ച് വീട്ടില്‍ എത്തിയ യുവാവ്, കുട്ടിയുടെ തെരച്ചലില്‍ അമ്മയെ സഹായിക്കുന്നതായി അഭിനയിച്ചതായും പൊലീസ് പറയുന്നു.
Post Your Comments