മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണില്‍ 2018 ജനുവരി 26നാണ് കേസിനാസ്‌പതമായ സംഭവം ഉണ്ടായിരിക്കുന്നത്. 27 വയസുകാരനായ ജിതേഷ് പെണ്‍കുട്ടിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. മാത്രമല്ല, സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
Post Your Comments