കൊല്‍ക്കത്ത: ബംഗാളില്‍ കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നു. പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി രാഷ്ട്രീയമായി തന്നെ ലക്ഷ്യമിടുകയാണെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജെഎന്‍യുവില്‍ ചെയ്ത പോലെ ബംഗാളിലെ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
read also : ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനത്തിന്’ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധ കാമ്പയിന്‍
ബംഗാളിലെ എല്ലാ പ്രമുഖരെയും ബിജെപി ലക്ഷ്യമിടുകയാണ്. വിദ്യാഭ്യാസ വിദഗ്ധരെയും ബിജെപി രാഷ്ട്രീയമായി ആക്രമിക്കുന്നു. ഇത്രയും വര്‍ഷമായിട്ട് നേതാജിക്ക് വേണ്ടി എന്തേലും ബിജെപി ചെയ്തോ. എപ്പോഴും നേതാജിയുടെ പേര് ഉപയോഗിക്കുകയാണ് അവര്‍ എന്നും മമത പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് ഞാന്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.
Post Your Comments