തിരുവനന്തപുരം: സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വര്‍ത്തമാനം’ സിനിമക്ക് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം കടുക്കുന്നു. സിനിമയെ പിന്തുണക്കുക, സെന്‍സര്‍ ബോര്‍ഡിനെ ബഹിഷ്കരിക്കുക (Support Cinema, Say No To CBFC) എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
ആര്യാടന് ഷൗക്കത്ത് നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത, ‘വര്‍ത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ അതിശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു.’കാമ്പയിന്റെ ഭാഗമായുള്ള ഒരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സുവ്യക്തമായ വര്‍ഗ്ഗീയ രാഷ്ട്രീയ താല്പര്യങ്ങള് നടപ്പിലാക്കുന്നതിനാണ് പ്രദര്‍ശന അനുമതി നിഷേധിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്തായ ആര്യാടന് ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments