അബുദാബി: യുഎഇയില്‍ ഇന്ന് 1027 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1253 പേര് രോഗമുക്തരാവുകയും ചെയ്തു. മൂന്ന് കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,946 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,02,863 ആയി. ഇവരില്‍ 1,79,925 പേരാണ് ഇതിനോടകം രോഗമുക്തരായത്. 660 പേര് കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. നിലവില്‍ 22,278 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.03 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.
Post Your Comments